• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:44 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ രംഗങ്ങൾ

By Web Desk    February 9, 2017   
Sasikala vs Paneerselvam

ചെന്നൈ: അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി അമ്മ സ്മാരകമാക്കാനുള്ള നീക്കവുമായി കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവം. ജയയുടെ മരണത്തിന് ശേഷം ശശികല പോയസ് ഗാർഡനിലെ വസതിയിലാണ് താമസിക്കുന്നത് എന്നതിനാൽ ശശികലയെ പോയസ് ഗാർഡനിൽ നിന്നും പുറത്താക്കുകയാണ് പനീർ സെൽവത്തിന്റെ ലക്ഷ്യം. 

പോയസ് ഗാർഡൻ സംബന്ധിച്ച് ഉത്തരവിനു മുൻപ്, നേരത്തെ ശശികലയുടെ ആവശ്യപ്രകാരം ജയലളിത പുറത്താക്കിയ തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി ജ്ഞാനാദി കേശന്‍റെയും ഐഎഎസ് ഉദ്യോഗസ്ഥനായ അതുൽ ആനന്ദിന്‍റെയും സസ്പെൻഷനും പനീർ സെൽവം പിൻവലിക്കുകയുണ്ടായി. 

അതിനിടെ പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ച പുതുച്ചേരി അണ്ണാ ഡി എം കെ നേതാവ് ഓം ശക്തി ശേഖറിനെ ശശികല നീക്കം ചെയ്തു. താൻ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത് ഗവർണർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ശശികല ആരോപിച്ചു. തന്‍റെ സ്ഥാനമേറ്റെടുക്കലും സത്യപ്രതിജ്ഞയും ഗവർണർ വിദ്യാസാഗർ റാവു മനഃപൂർവം വൈകിപ്പിക്കുകയാണ് - അവർ പറഞ്ഞു. 

എഐഎഡിഎംകെ എംഎൽഎമാരെ ജനറല്‍ സെക്രട്ടറി ശശികല തടവിലാക്കിയെന്നും ആരോപിച്ച് എംഎൽഎമാരുടെ മോചനം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ എംഎൽഎമാർ സ്വതന്ത്രരാണെന്നാണ് സർക്കാർ അഭിഭാഷകൻ അറിയിച്ചത്. 

അതിനിടെ, തമിഴ്‍നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തും. ഉച്ചകഴിഞ്ഞ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുമായും എംഎല്‍എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. അണ്ണാ ഡിംഎംകെ എംപിമാർ ഇന്ന് വൈകുന്നേരം  രഷ്ട്രപതിയെ കാണും. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News