• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

AUGUST 2018
THURSDAY
12:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 'ഹിന്ദു പാക്കിസ്ഥാന്‍' പരാമര്‍ശം; തരൂരിനെതിരെ കേസെടുത്ത് കൊല്‍ക്കത്ത കോടതി 

By Web Desk    July 14, 2018   
sasi tharur#statement

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നടത്തിയ  'ഹിന്ദു പാക്കിസ്ഥാന്‍' പരാമര്‍ശത്തിനെതിരെ നടപടിയുമായി  കൊല്‍ക്കത്ത കോടതി.  അടുത്തമാസം 14ന് ഹാജരാകണമെന്നാണ്  കോടതി ഉത്തരവിട്ടിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി നടപടി. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച് അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ 'ഹിന്ദു പാക്കിസ്ഥാ'നാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.


അതിനിടെ വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് തരൂര്‍ വീണ്ടും രംഗത്തെത്തി. പരാമര്‍ശത്തില്‍ തെറ്റുകളുണ്ടെന്ന് തോന്നുന്നില്ലെന്നും താന്‍ ഇക്കാര്യം 2013 മുതല്‍ പറയുന്നതാണെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ലേഖനവുംഎഴുതി.  വാക്കുകളില്‍ ജാഗ്രത വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് പിന്നാലെയാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. 

 തരൂരിന്റെ പ്രസ്താവനയെ അനകൂലിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍ എംഎല്‍എ എന്നിവരാണ് തരൂരിന് പൂര്‍ണ പിന്തുണയറിയിച്ച് രംഗത്തെത്തിയത്. 


തരൂരിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല പാര്‍ട്ടി സംസ്ഥാന നേതൃത്വം ഒന്നാകെ തരൂരിനൊപ്പമാണെന്നും വ്യക്തമാക്കിയപ്പോള്‍ ജനാധിപത്യ മതേതരവിശ്വാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണ് തരൂര്‍ പറഞ്ഞതെന്നായിരുന്നു ഹസന്റെ പ്രതികരിച്ചത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News