• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല സ്ത്രീ പ്രവേശനം;നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

By Web Desk    July 19, 2018   

ന്യൂഡല്‍ഹി:ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റം.സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കൊണ്ടുള്ള നിലപാടുമായാണ് ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.ഇത് സംബന്ധിച്ച് ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് പുതിയ നിലപാടറിയിക്കും.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തള്ളി ദേവസ്വം ബോര്‍ഡ് നേരത്തെ നിലപാട് അറിയിച്ചിരുന്നു.എന്നാല്‍ ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ നിലപാടുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്താണ് ദേവസ്വം ബോര്‍ഡ് നേരത്തെ സുപ്രീംകോടതിയെ നിലപാടറിയിച്ചിരുന്നത്.സ്ത്രീകളോടുള്ള വിവേചനമല്ല, വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം.
അതേസമയം, ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പന്തളം രാജകുടുംബം രംഗത്ത് വന്നു. സര്‍ക്കാരിന്റെത് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമാണെന്നും ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടെയും നിലപാട് പരിഗണിക്കണമെന്നും രാജകുടുംബം പറഞ്ഞു. കൂടാതെ രാജകുടുംബത്തിന്റെ അഭിപ്രായത്തിനും പ്രാധാന്യം നല്‍കണമെന്നും വ്യക്താമാക്കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News