• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല വിഷയത്തില്‍ അമിത് ഷാ നടത്തിയ പ്രസ്താവന; ഭരണഘടനാ വിരുദ്ധമെന്ന് ഉദ്യോഗസ്ഥ പ്രമുഖര്‍ 

By Web Desk    November 8, 2018   
sabarimala

ശബരിമല  സ്ത്രീപ്രവേശന വിഷയത്തില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരേ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അടക്കം 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. കഴിഞ്ഞ മാസം 27-ന് കണ്ണൂരില്‍ വച്ചായിരുന്നു ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ കോടതി വിധിക്കെതിരെ പ്രസ്താവന നടത്തിയത്.  ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച ഷായ്‌ക്കെതിരേ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഷായുടെ ഇത്തരം പ്രസംഗം പ്രോത്സാഹിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെട്ടു.

ഷായുടെ പ്രസംഗത്തില്‍  ഉചിതമല്ലാത്ത  പരാമര്‍ശങ്ങളുണ്ടായെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണഇക്കുന്നു.  നടപ്പാക്കാന്‍ കഴിയാവുന്ന ഉത്തരവുകളേ സുപ്രീംകോടതി പുറപ്പെടുവിക്കാവൂ എന്നായിരുന്നു അമിത്ഷായുടെ ആദ്യ പരാമര്‍ശം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്നത് രണ്ടാമത്തെ പരാമര്‍ശം.  പരമോന്നത നീതിപീഠത്തിന്റെ ഉത്തരവു നടപ്പാക്കുന്നതില്‍നിന്നു മാറി നില്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന് എന്ത് അധികാരം എന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. 

കേന്ദ്രസര്‍ക്കാരിനെക്കൊണ്ടു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും ഭീഷണിയുണ്ടായി. 1951-ലെ ജനപ്രാതിനിധ്യ നിയമത്തില്‍ 1989-ല്‍ വരുത്തിയ ഭേദഗതിപ്രകാരം ഭരണഘടനാതത്ത്വങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കണം. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും അവരുടെ ഭരണഘടനയില്‍ അതുള്‍പ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥാലംഘനമുണ്ടായാല്‍ ആ പാര്‍ട്ടിക്കുള്ള അംഗീകാരം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് അധികാരമുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News