• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:58 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍  ബീഫ് തിന്നുന്നത് അവസാനിപ്പിക്കണമെന്ന പരാമര്‍ശവുമായ് ആര്‍.എസ്.എസ് നേതാവ്  

By Web Desk    July 24, 2018   
rss-leader

റാഞ്ചി: രാജ്യത്തെ് പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇല്ലാതാകണമെങ്കില്‍ ബീഫ് കഴിക്കുന്ന ശീലം അവസാനിപ്പിക്കണമെന്ന പരാമര്‍ശവുമായ്  ആര്‍.എസ്.എസ് നേതാവ്  ഇന്ദ്രേഷ്‌കുമാര്‍. ഈ ലോകത്തെ ഒരു മതവും പശുവിനെ കൊല്ലുന്നത് അംഗീകരിക്കുന്നില്ല. പശു ഇറച്ചി തിന്നുന്നത് നിര്‍ത്തണം. ആള്‍ക്കൂട്ട കൊലകള്‍ ഇല്ലാതാവണമെങ്കില്‍ അതേ പശുക്കളെ കൊല്ലാതിരിക്കണം. 

പശു സംരക്ഷിക്കപ്പെടേണ്ടതും ചാണകം സിമിന്റ് പോലെ ഉപയോഗിക്കപ്പെടേണ്ടതുമാണ്. അപ്പോള്‍ ദാരിദ്ര്യവും അക്രമവും ഇല്ലാതാകും.യേശുക്രിസ്തു പശുത്തൊഴുത്തില്‍ ജനിച്ചതിനാലാണ് ക്രിസ്ത്യാനികള്‍ 'വിശുദ്ധ പശു' എന്ന് വാക്കുപയോഗിക്കുന്നത്. മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് കുറ്റകരമാണ്.

പശുവിനെ കൊല്ലുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാനും സാധിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പൊതു സമൂഹം ശരിയായ സംസ്‌ക്കാരം കാണിക്കണം. അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്താരോപിച്ച് ഒരാളെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സാഹചര്യത്തിലായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.
 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News