• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റഫേല്‍ ഇടപാട്;   ഒരന്വേഷണം ഉണ്ടായാല്‍ നരേന്ദ്ര മോദിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി 

By Web Desk    November 2, 2018   
rsfel

ന്യുഡല്‍ഹി:റഫേല്‍ ഇടപാടില്‍ ഒരന്വേഷണം വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേസുമായ് ബന്ധപ്പെട്ട് ് 'ദ വയര്‍' പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.  ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നിരന്തരം ഇടപാട് നടന്നിരുന്നുവെന്നാണ് 'ദ വയര്‍' പറയുന്നത്.അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ റഫാല്‍ ജെറ്റ് നിര്‍മ്മാതാക്കളായ ദസൗട്ട് കഴിഞ്ഞ വര്‍ഷം 40 മില്യണ്‍ യൂറോ നിക്ഷേപിച്ചിരുന്നുവെന്നും നഷ്ടത്തില്‍ ഓടുന്ന അംബാനിയുടെ സ്ഥാപനത്തില്‍ നിന്ന് വരുമാനമൊനുന്നും ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദസൗട്ട് നിക്ഷേപത്തിലൂടെ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാട്രക്ചറിന് 284 കോടിയുടെ ലാഭമുണ്ടായെന്നും അതിന്റെ ഓഹരികള്‍ റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്സ് ലിമിറ്റഡിനും വിറ്റതായും പറയുന്നു. ഇത് കൈക്കൂലിയാണ് . കൈക്കൂലിയുടെ ആദ്യഗഡു ദസൗട്ട് അനില്‍ അംബാനിക്കാണ് നല്‍കിയത്. ഈ പണംകൊണ്ട് അനില്‍ അംബാനി ഭൂമി വാങ്ങിയെന്നും എന്തിനാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ദസ്സൗട്ട് പണം നിക്ഷേപിക്കുന്നതെന്നും രാഹുല്‍ഗാന്ധി ചോദിക്കുന്നു.

റഫാല്‍ പ്രധാനമന്ത്രി മോഡിയും അനില്‍ അംബാനിയും തമ്മിലുള്ള ഇടപാടാണ്. അംന്വേഷണം വന്നാല്‍ മോഡിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. ഒന്നാമതായി അഴിമതി. രണ്ടാമതായി ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വ്യക്തമാണ്. അത് നരേന്ദ്ര മോഡിയാണ്. അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കുന്നതിന് നരേന്ദ്ര മോഡി നടത്തിയ ഇടപാടാണിത്. ദസ്സൗട്ട് നല്‍കിയ പണം കൊണ്ട് അനില്‍ അംബാനി വാങ്ങിയ ഭൂമിയുള്ളതിനാലാണ് എച്ച്.എ.എല്ലിന് കരാര്‍ നല്‍കാതിരുന്നതെന്നും രാഹുല്‍ ആരോപിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News