• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റോഹിങ്ക്യകള്‍ നുഴഞ്ഞുകയറ്റക്കാര്‍; മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സുരേഷ് ചന്ദ്ര

By Web Desk    March 19, 2018   

റോഹിങ്ക്യകള്‍ നുഴഞ്ഞു കയറ്റക്കാരാണെന്ന പ്രസ്ഥാവനയുമായി ആര്‍എസ്എസ്. രാജ്യത്തേക്കെത്തുന്ന റോഹിങ്ക്യകള്‍ നുഴഞ്ഞു കയറ്റക്കാരാണെന്ന വിവാദ പ്രസ്താവനയുമായാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സുരേഷ് ചന്ദ്ര രംഗത്തെത്തിയത്. പൊഖ്റാനില്‍ നടക്കുന്ന ഹിന്ദു ജാഗ്രത് സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ചന്ദ്ര  ഇക്കാര്യം വ്യക്തമായത്.

ജൂതരെയും, പാഴ്സികളെയുമടക്കം രാജ്യത്ത് അഭയം തേടിയെത്തിവരെയെല്ലാം സ്വീകരിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നും എന്നാല്‍ റോഹിങ്ക്യകളെ അഭയാര്‍ഥികളായി കാണാനാകില്ലെന്നുമാണ് സുരേഷ് ചന്ദ്ര പറഞ്ഞത്. രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം അറുതി വരുത്തുന്നതിന് ഹിന്ദു ഐക്യം അനിവാര്യമാണെന്നു പറഞ്ഞ അദ്ദേഹം ആര്‍എസ്എസ് ആ ലക്ഷ്യം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News