• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:27 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തുടങ്ങും മുമ്പേ റിലയന്‍സ് ജിയോ സര്‍വ്വകാലാശാലക്ക് ശ്രേഷ്ഠ പദവി;വിവാദങ്ങള്‍ പുകയുന്നു

By Web Desk    July 10, 2018   
reliance

ന്യൂഡല്‍ഹി:തുടങ്ങും മുമ്പേ റിലയന്‍സ് ജിയോ സര്‍വ്വകലാശാലക്ക് ശ്രേഷ്ഠ പദവി നല്‍കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍.സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി മൂന്ന് വീതം സ്ഥാപനങ്ങള്‍ക്കാണ് മാനവവിഭവശേഷി മന്ത്രാലയം ശ്രേഷ്ഠ പദവി നല്‍കിയത്. ഡെല്‍ഹി ഐ.ഐ.ടികളും ബംഗളൂരു ഐ.ഐ.എസ്.സിയുമാണ് പദവി നേടിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടാതെ ബിറ്റ് സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ എന്നിവ സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഇടം നേടി.

കഴിഞ്ഞ ദിവസം കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ശ്രേഷ്ഠ പദവിയിലേക്കുയര്‍ത്തിയ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് പ്രഖ്യാപിച്ചിരുന്നു. മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളും മൂന്ന് സ്വകാര്യ സ്ഥാപനങ്ങളുമായിരുന്നത്. അതിലാണ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെട്ടിരിക്കുന്നത്. റിലയന്‍സ് ഫൗണ്ടേഷന്റെ കീഴില്‍ മുകേഷ് അംബനിയുടെ ഭാര്യ നിത അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ വരുന്നതാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് . ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ തഴഞ്ഞുകൊണ്ടാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ തിരഞ്ഞെടുത്തത്. 
കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തി.മോഡി സര്‍ക്കാര്‍ വീണ്ടും അംബാനിമാര്‍ക്ക് കുടപിടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.'ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും മുകേഷിനും നിതയ്ക്കും ശ്രുതി പാടുകയാണ്. ഇനിയും വെളിച്ചം കാണാത്ത ഒരു സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നല്‍കി കൊണ്ടാണ് അവര്‍ അത് തെളിയിച്ചിരിക്കുന്നത്.എന്തിന്റെ അടിസ്ഥാനത്തിലാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇത്തരമൊരു പദവി നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം എന്നും' കോണ്‍ഗ്രസ് ട്വിറ്റ് ചെയ്തു.

Tags: reliance
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News