• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
08:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ മോചിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം ഇന്ന് 

By Web Desk    September 9, 2018   

തമിഴ്നാട് : രാജീവ് ഗാന്ധിയെ വധിച്ച കേസിലെ  പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് തമിഴ്നാട് മന്ത്രിസഭ ഇന്ന് ചേരും. പ്രതികളെ വിട്ടയക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്തേക്കും.

വൈകീട്ട് നാലിന് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അധ്യക്ഷത വഹിക്കും. പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാറിന് ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്യാമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
 

മന്ത്രിസഭയുടെ തീരുമാനം തിങ്കളാഴ്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൈമാറും. അന്തിമ തീരുമാനം ഗവര്‍ണറുടേതാത്. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസുകളിലെ പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്ന കോടതി ഉത്തരവുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അഭിപ്രായം തേടേണ്ടിവരും

ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ 27 വര്‍ഷമായി വെല്ലൂര്‍, മധുര സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന നളിനി, മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നീ ഏഴു പ്രതികളും പുറത്തിറങ്ങും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News