• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

12

DECEMBER 2018
WEDNESDAY
01:49 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പശുക്കളെ മാതാവായി കാണുന്ന ഇന്ത്യയില്‍ ഗോഹത്യ തീവ്രവാദത്തെക്കാള്‍ വലിയ കുറ്റമെന്ന് രാജസ്ഥാന്‍ ബിജെപി എംഎല്‍എ

By Web Desk    July 31, 2018   
rajasthan bjp mla

ജയ്പൂര്‍:ഗോഹത്യ തീവ്രവാദത്തെക്കാള്‍ വലിയ കുറ്റമെന്ന് രാജസ്ഥാന്‍ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ.പശുക്കളെ മാതാവായി കാണുന്ന ഇന്ത്യയില്‍ അവയെ കൊന്നൊടുക്കുന്നത് വലിയ കുറ്റമാണെന്നായിരുന്നു എം.എല്‍.എ പറഞ്ഞത്.അല്‍വാര്‍ ജില്ലയിലെ രാംഗറിലെ എം.എല്‍.എയാണ് ഗ്യാന്‍ ദേവ് അഹൂജ.''തീവ്രവാദികള്‍ ഒരുപക്ഷേ രണ്ടോ മൂന്നോ നാലോ പേരെയാവും കൊലപ്പെടുത്തുക. എന്നാല്‍ പശുക്കളെ കൊല്ലുന്നത് ആയിരക്കണക്കിന് ജനങ്ങളുടെ വികാരത്തെ ബാധിക്കുന്നതാണ്' എംഎല്‍എയുടെ വാക്കുകള്‍.
തീവ്രവാദത്തിന്റെ അതേ സ്വഭാവമുള്ള വിഭാഗത്തില്‍ തന്നെ ഗോഹത്യയും ഉള്‍പ്പെടുത്തുമെന്നും സ്പെഷ്യല്‍ ടാസ്‌ക് പൊലീസിന് ഇത്തരം കേസുകളുടെ ചുമതല നല്‍കുമെന്നും ഇദ്ദേഹം പറഞ്ഞു.
പശുക്കളെ കടത്തുന്നവരെ കയ്യില്‍ കിട്ടിയാല്‍ ആദ്യം അവര്‍ക്ക് നല്ല അടി നല്‍കണമെന്നും അതിന് ശേഷം മരത്തില്‍ കെട്ടിയിടണമെന്നും ഇതിന് പിന്നാലെ പൊലീസില്‍ അറിയിക്കണമെന്നുമായിരുന്നു ഇദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ പ്രസ്താവന വിവാദമായതിന് പിന്നാലെ ആളുകള്‍ നിയമം കയ്യിലെടുക്കരുത് എന്നാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു എം.എല്‍.എയുടെ ന്യായീകരണം.
രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇത്തരം വിവാദമായ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ തന്നെ രംഗത്തെത്തുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News