• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:24 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒരു ഇന്ത്യ, ഒറ്റ തിരഞ്ഞെടുപ്പ്; മോദിയുടെ ആശയത്തിന് പിന്തുണ പ്രഖ്യാപിച്ച് രജനീകാന്ത് 

By Web Desk    July 15, 2018   

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  'ഒരു ഇന്ത്യ, ഒറ്റ തെരഞ്ഞെടുപ്പ്' ആശയത്തെ പിന്തുണച്ച് നടന്‍ രജനീകാന്ത് രംഗത്ത്. ഒരു തെരഞ്ഞെടുപ്പ് എന്നത് നല്ല ആശയമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പണവും സമയവും ലാഭിക്കുന്ന നടപടിയാണിതെന്നും. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കേന്ദ്രസര്‍ക്കാര്‍ ആശയത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്‌പോഴാണ് പിന്തുണയുമായി രജനീകാന്ത് രംഗത്തെത്തുന്നത്.

ചെന്നൈ- സേലം നിര്‍ദിഷ്ട അതിവേഗപാതയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇത്തരം പദ്ധതികള്‍ വ്യാവസായിക വളര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്നായിരുന്നു രജനിയുടെ പ്രതികരണം. അതേസമയം, അതിവേഗ പാത വരുന്‌പോള്‍ ഭൂമി നഷ്ടമാകുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കണമെന്നും കൃഷിഭൂമി ഏറ്റെടുക്കുന്നത് മിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 തമിഴ്‌നാട് ആകെപ്പാടെ അഴിമതിയാണെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തെക്കുറിച്ച് മൗനം പാലിച്ച രജനീകാന്ത്, ഇതിനെകുറിച്ച് അമിത് ഷായോടുതന്നെ ചോദിക്കണമെന്നു പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താനും തന്റെ പാര്‍ട്ടിയും മത്സരിക്കുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News