• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അവിശ്വാസ പ്രമേയത്തിനിടെ ഉണ്ടായ കെട്ടിപ്പിടുത്തം; രാഹുല്‍ മാസങ്ങള്‍ക്ക് മുന്‍പേ തയ്യാറാക്കിയ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ 

By Web Desk    July 25, 2018   
rahul-hug

ഡല്‍ഹി:അവിശ്വാസ പ്രമേയ  ചര്‍ച്ചക്കിടെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച സംഭവം രാഹുല്‍ മാസങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കി വച്ച  പദ്ധതിയുടെ അടിസ്ഥാനത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് മോദിയെ രാഹുല്‍ ആലിംഗനം ചെയ്ത്  മാധ്യമ ശ്രദ്ധ നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് ശേഷമാണ് പ്രസംഗം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി ട്രഷറി ബെഞ്ചിലേക്ക് നടന്നുചെന്ന് മോദിയെ കെട്ടിപ്പിടിച്ചത്

ഈ നീക്കം മൂന്നു മാസങ്ങളോളം എടുത്ത് തയ്യാറാക്കി ആഴ്ചകളോളം നീണ്ട ആലോചനയ്ക്കും ശേഷമാണ് രാഹുല്‍ ഗാന്ധി നടപ്പിലാക്കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.മൂന്നു മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും നരേന്ദ്രമോദി ശക്തമായി വിമര്‍ശിച്ചിരുന്നു. അന്നുമുതല്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തില്‍ മോദിക്ക് ശക്തമായി മറുപടി നല്‍കണമെന്ന രാഹുലിന്റെ ആലോചനയാണ് കെട്ടിപ്പിടിത്തത്തില്‍ കലാശിച്ചത്.

ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ സമയത്ത് മോദിയും ബിജെപിയും കോണ്‍ഗ്രസിനെയും അതിന്റെ നേതാക്കളെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഗുജറാത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് മോദിയോട് ദേഷ്യമോ വെറുപ്പോ ഇല്ലെന്നും അവരേപ്പോലെയല്ല വിമര്‍ശനങ്ങളെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവന ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചില്ല. ഈ അനുഭവം മുന്‍നിര്‍ത്തിയാണ് മോദിയും താനും രണ്ട് തരത്തിലുള്ള രാഷ്ട്രീയത്തിന്റെ മുഖങ്ങളാണെന്ന് സ്ഥാപിക്കാനുതകുന്ന നീക്കം രാഹുല്‍ തയ്യാറാക്കിയത്. മോദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മുഖമാകുമ്പോള്‍ സ്നേഹത്തിന്റെ മുഖമാണ് താനെന്ന് സ്ഥാപിക്കുകയാണ് രാഹുല്‍ ചെയ്തത്. പ്രതിപക്ഷത്തിന്റെ ശബ്ദമാകാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല മോദിക്ക് എതിരെ നില്‍ക്കാന്‍ കഴിയുന്ന നേതാവ് എന്ന നിലയിലേക്ക് രാഹുല്‍ ഗാന്ധി കൂടുതല്‍ ഉയര്‍ന്നുവെന്ന് അതിന് ശേഷം വിലയിരുത്തലുകളുണ്ടായി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News