• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
07:44 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

300 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ഇരയായത് രാഹുല്‍ സൈന തുടങ്ങി നിരവധി പ്രമുഖര്‍

By Web Desk    March 14, 2018   

300 കോടിയിലധികം തുക പ്രമുഖ വ്യക്തികളടക്കം നിരവധി പേരില്‍ നിന്നായി ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം തട്ടിയെടുത്തതായി പരാതി. ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്, ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍, മുന്‍ ബാഡ്മിന്റണ്‍ താരമായ പ്രകാശ് പദുക്കോണ്‍ എന്നിവരടക്കം നിരവധി രാഷ്ട്രീയക്കാരും ബിസിനസുകാരും തട്ടിപ്പിനിരയായി എന്നാണ് റിപ്പോര്‍ട്ട്.

വിക്രം ഇന്‍വെസ്റ്റ്മെന്റ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബംഗളുരു പൊലീസ് വ്യക്തമാക്കി. കമ്പനിയുടെ ഉടമ രാഗവേന്ദ്രയും ജീവനക്കാരേയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തില്‍ സ്പോര്‍ട്സ് ജേണലിസ്റ്റ് സുരേഷ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇയാളാണ് നിരവധി കായിക താരങ്ങളെ നിക്ഷേപപദ്ധതിയില്‍ ചേര്‍ത്തത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും പണം തിരികെ ലഭിച്ചില്ല. പൊലീസില്‍ നല്‍കിയ പരാതി പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News