• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റഫേല്‍ ഇടപാട്; കേസുമായ് ബന്ധപ്പെട്ട വിവരങ്ങള്‍ കോടതിക്ക് കൈമാറാന്‍ ഉത്തരവ്, കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദത്തില്‍

By Web Desk    October 10, 2018   

റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഉത്തരവിട്ട്  സുപ്രീം കോടതി.  റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാകും, എന്നാല്‍ വിവരങ്ങള്‍ കോടതിക്ക് കൈമാറിക്കൂടെയെന്നും കോടിതി ചോദിച്ചു.  കേസില്‍ എതിര്‍കക്ഷി പ്രധാനമന്ത്രിയായതിനാല്‍ നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

ഈ മാസം 29 നകം രേഖകള്‍  മുദ്രവച്ച കവറില്‍ കൈമാറാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. റഫേല്‍ ഇടപാടിന് പിന്നിലെ തീരുമാനമെടുത്തതടക്കമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കണം. ഇതിന്റെ വിലയിലേക്കോ യുദ്ധ വിമാനങ്ങളുടെ ആവശ്യകതയിലേക്കോ കോടതി കടക്കുന്നില്ല. പക്ഷെ ഇടപാട് നടത്തുവാന്‍ എടുത്ത തീരുമാനത്തിലേക്ക് എത്തിച്ച നടപടികള്‍ അറിയേണ്ടതുണ്ട്-കോടതി പറഞ്ഞു. ഫ്രാന്‍സില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ 59000 കോടിയുടെ അഴിമതിയുണ്ടെന്നാണ് പാരാതിക്കാരന്റെ വാദം.

ജ്സ്റ്റിസ്മാരായ കെ എം ജോസഫ്, എസ് കെ കൗള്‍ എന്നിവരും ഈ കേസ് പരിഗണിക്കുന്ന ബഞ്ചില്‍ ഉള്‍പ്പെടുന്നുണ്ട്. കരാറിലെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഡ്വ. വിനീത് ഡാണ്ടയാണ് കോടതിയെ സമീപിച്ചത്.
ഇതിനിടെ, റഫേല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ബിജെപിമുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ അഭിഭാഷകനുമായ അരുണ്‍ ഷൂരിയേയും മറ്റൊരു പ്രമുഖ നിയമജ്ഞനായ പ്രശാന്ത് ഭൂഷനേയും സിബി ഐ തലവന്‍ നേരിട്ട് സന്ദര്‍ശിച്ചതത്് പുതിയ വിവാദത്തിന് തിരികൊളുത്തി. ഈ രണ്ട് പ്രമുഖ അഭിഭാഷകരും കഴിഞ്ഞ ആഴ്ച സി ബി ഐ തലവനെ കണ്ട് റഫേല്‍ ഡീലിലെ കാണക്കുരുക്കള്‍ അഴിക്കണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി അന്വേഷണം വേണമെന്ന് സിബി ഐ യോട് ആവശ്യപ്പെട്ട മൂന്നാമന്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയാണ്. സിബി ഐ തലവന്‍ നേരിട്ട് പരാതിക്കാരെ കാണുന്ന കേട്ടുകേഴ് വി പോലൂമില്ലെന്നാണ് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മോദി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം പ്രിതികരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News