• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:32 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോദിയെ കാണാന്‍ ശ്രമിച്ചപ്പോഴെല്ലാം അനുമതി നിഷേധിച്ചത് സംസ്ഥാനത്തോടുള്ള നിഷേധം

By Web Desk    June 23, 2018   
cm

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പലവട്ടം കാണാന്‍ ശ്രമിച്ചപ്പോള്‍ അനുമതി നിഷേധിച്ചത് സംസ്ഥാനത്തോട് കൂടിയുള്ള നിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഡല്‍ഹിയില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് 
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പിണറായി വിജയന്‍ വിമര്‍ശിച്ചത്.പ്രധാനമന്ത്രി മോദിയെ കാണുന്നതിന് പലവട്ടം ശ്രമിച്ചു. പക്ഷേ അനുമതി നിഷേധിച്ചു. വകുപ്പുമന്ത്രിയെ കാണാനാണ് നിര്‍ദേശിച്ചത്. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്. ഇതു സംസ്ഥാനത്തോടുള്ള നിഷേധമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണു വേണ്ടതെന്നും പിണറായി വിജയന്‍ കൂട്ടിചേര്‍ത്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News