• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പനീർസെൽവം vs ശശികല: എഐഎഡിഎംകെ പിളര്‍പ്പിലേക്ക്

By Web Desk    February 8, 2017   
O Panneerselvam

ചെന്നൈ:  എഐഎഡിഎംകെ പിളർപ്പിലേക്ക്​. വി. കെ ശശികലക്കെതിരെ തുറന്ന് പോരിലേക്ക് എത്തിയിരിക്കുകയാണ് കാവൽ മുഖ്യമന്ത്രി ഒ. പനീർ സെൽവം. തന്‍റെ വെളിപ്പെടുത്തലുകള്‍ ഉത്തമബോധ്യത്തോടെയാണെന്നും ശശികലയ്ക്ക് അധികാരത്തോട് ആർത്തിയാണെന്നും പനീര്‍ശെല്‍വം ഇന്നും തുറന്നടിച്ചു. ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം

അതിനിടെ പാർട്ടിയിൽ സ്ഥാനമുറപ്പിക്കാൻ വി.കെ ശശികല എം.എൽ.എമാരുടെ യോഗം വിളിച്ചു.​ ​ചെന്നൈയിലെ പാർട്ടി ആസ്​ഥാനത്താണ് ശശികല വിഭാഗത്തോട്​ കൂറുള്ള എം.എൽ.എ മാരുടെ യോഗം ചേർന്നത്. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ശശികല അറിയിച്ചിട്ടുണ്ട്. പനീര്‍ശെല്‍വത്തെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല. പനീർ സെൽവം തെറ്റ് തുടരുകയാണ്. ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇതിന് അവസാനം കാണേണ്ടത് തൻെറ ചുമതലയാണെന്നും ശശികല. അമ്മ എതിർത്ത പാർട്ടിക്കൊപ്പം നിന്ന് നുണക്കഥകൾ പ്രചരിപ്പിക്കുന്നു. - ശശികല പറഞ്ഞു.

തന്നെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിക്കുകയായിരുന്നെന്നും ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തയാള്‍ മുഖ്യമന്ത്രിയായി വരുന്നതിനോട് യോജിപ്പില്ലെന്നും പനീർസെൽവം നേരത്തെ പറഞ്ഞിരുന്നു. ജയലളിതയുടെ മരണത്തില്‍ ദുരൂഹയുണ്ടെന്ന ആരോപണവുമായി എഐഡിഎംകെ നേതാവ് പി.എച്ച് പാണ്ഡ്യന്‍ ഇന്നലെ രംഗത്ത് വന്നതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിവൈകി പനീർസെൽവവും ശശികലക്കെതിരെ രംഗത്ത് വന്നത്.

മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ തീരുമാനത്തില്‍ പ്രതിഷേധമുള്ള 22 എം.എല്‍.എ.മാര്‍ പനീർസെൽവത്തിനൊപ്പമുണ്ടെന്നാണ് സൂചന. ജനങ്ങൾ ആവശ്യപ്പെടുന്ന പക്ഷം രാജി പിന്‍വലിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചുവരാന്‍ ഒരുക്കമാണെന്ന പ്രസ്താവനയും പനീർസെൽവം നടത്തുകയുണ്ടായി. 

അതിനിടെ, അര്‍ധരാത്രി പോയസ് ഗാര്‍ഡനില്‍ ശശികലയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടിയന്തര നേതൃയോഗം നടന്നു. ശശികല അനുകൂലവിഭാഗം ചേർന്ന യോഗത്തിൽ പനീര്‍ശെല്‍വത്തെ എഐഎഡിഎംകെ. ട്രഷറര്‍ സ്ഥാനത്തുനിന്നു നീക്കിയതായി അറിയിച്ചു.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ജയലളിതയെ സംസ്കരിച്ച മറീന ബീച്ചില്‍ തനിച്ച് എത്തിയ പനീര്‍സെല്‍വം 40 മിനിറ്റ് ധ്യാനത്തിനുശേഷമാണ് മാധ്യമപ്രവർത്തകരെ കണ്ട് തുറന്ന് പറച്ചിൽ നടത്തിയത്. ജനസമ്മതി കണക്കിലെടുത്താണ് ജയലളിത തന്നോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടതെന്ന് പനീര്‍ശെല്‍വം പറഞ്ഞു. സംസ്ഥാനത്തെയും പാര്‍ട്ടിയെയും സംരക്ഷിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. എന്നാല്‍ രാജി വെക്കാന്‍ ശശികല സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. തമ്പിദുരൈ അടക്കം മന്ത്രിസഭയിലെ ചില മന്ത്രിമാരും തനിക്കെതിരെ നീക്കം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ നിലവിലെ സാഹചര്യം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള നീക്കം ഡി.എം.കെയും തുടങ്ങി. ശശികലയോട് വിയോജിപ്പുള്ള എം.എൽ.എ മാരുടെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാനാണ് ഡി.എം.കെ ആലോചിക്കുന്നത്. വിമത എം.എല്‍.എ.മാര്‍ ഡി.എം.കെ.വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനുമായി ചര്‍ച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ശശികലയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെങ്കില്‍ മന്ത്രിസഭ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് എം.കെ സ്റ്റാലിൻ പാർട്ടി ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News