• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
03:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  അപമാനിതായ് പനീര്‍സെല്‍വം മടങ്ങി; നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയില്ലെന്ന് ആക്ഷേപം 

By Web Desk    July 25, 2018   
panirselvam-nirmalasitharam

ചെന്നൈ: ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം അപമാനിതനായ് മടങ്ങി. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ കാണാന്‍ ഡല്‍ഹിക്കുപോയ പനീര്‍സെല്‍വം മന്ത്രിയുടെ ഓഫിസ് വരെ എത്തിയതിനുശേഷം കൂടിക്കാഴ്ച നടത്താന്‍ കഴിയാതെ മടങ്ങുകയായിരുന്നു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന എ.ഐ.എ.ഡി.എം.കെ. രാജ്യസഭാ എം.പി. വി. മൈത്രേയനെ ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും ഒ.പി.എസിനെ കാണാന്‍ മന്ത്രി തയ്യാറായില്ല. മൈത്രേയനെ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഒ.പി.എസിനെ കണ്ടില്ലെന്നും ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. എന്തും താങ്ങാനുള്ള ഹൃദയം വേണമെന്ന് ഇതേക്കുറിച്ച് ഒ.പി.എസ്. പ്രതികരിച്ചു.

ചികിത്സയ്ക്കായി മധുരയില്‍നിന്ന് ചെന്നൈയിലേക്ക് തന്റെ സഹോദരനെ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് അനുവദിച്ചതില്‍ പ്രതിരോധമന്ത്രിയെ നേരില്‍ക്കണ്ട് നന്ദിയറിയിക്കാനായിരുന്നു ഒ.പി.എസിന്റെ ഡല്‍ഹി യാത്ര. പനീല്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഇക്കാര്യം അറിയിച്ചിരുന്നു. മൈത്രേയനെ കൂടാതെ കെ.പി. മുനിസ്വാമി, മനോജ് പാണ്ഡ്യന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. മൈത്രേയനും പനീര്‍ശെല്‍വുമായിരുന്നു മന്ത്രിയുടെ ഓഫീസിലേക്കുപോയത്. മന്ത്രിയുടെ ചേംബറിനുമുന്നില്‍ ഇരുവരും കാത്തിരുന്നു. കുറച്ചുസമയത്തിനുശേഷം മൈത്രേയനെ ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും ഒ.പി.എസിനെ കാണാന്‍ കൂട്ടാക്കിയില്ല.

അരമണിക്കൂറിനടുത്ത് ചേമ്പറിന് മുന്നില്‍  കാത്തിരുന്ന ഒ.പി.എസ്., മൈത്രേയന്‍ പുറത്തുവന്നതോടെ അദ്ദേഹത്തിനൊപ്പം അവിടെനിന്ന് തിരിച്ചു. ഇതിനിടെ ഒ.പി.എസ്.-നിര്‍മല കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഇത് നിഷേധിച്ച് മന്ത്രിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. മൈത്രേയന് മാത്രമേ കൂടിക്കാഴ്ച അനുവദിച്ചിരുന്നുള്ളൂവെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പി.എസിനെ കണ്ടിട്ടില്ലെന്നുമായിരുന്നു ട്വീറ്റ്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News