• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാന്‍ കാര്‍ഡില്‍ ഇനി പിതാവിന്റെ പേര് നിര്‍ബന്ധമില്ല; കേന്ദ്ര സര്‍ക്കാര്‍

By Web Desk    September 1, 2018   
pancard


ഡല്‍ഹി : ഇനി പാന്‍കാര്‍ഡില്‍ പിതാവിന്റെ പേര് നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.  നല്‍കുന്ന വിവരങ്ങളില്‍ പിതാവിന്റെ പേര് നിര്‍ബന്ധമില്ല.   പുതിയ നിയമത്തിന്റെ ഭാഗമായി ആദായനികുതി നിയമത്തിലെ 114 റൂള്‍ തിരുത്താനുള്ള കരട് തയ്യാറായി. മാതാപിതാക്കളില്‍ ഒരാള്‍ മാത്രം ജീവിച്ചിരിക്കുന്നവര്‍ക്ക് പാന്‍കാര്‍ഡ് എടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിലാണ് ഈ നിയമം നടപ്പിലാക്കുന്നത്.

1962 ലെ ആദായ നികുതി നിയമത്തിലെ 114 റൂള്‍ അനുസരിച്ച്‌ പെര്‍മെനന്‍റ് അക്കൗണ്ട് നമ്ബര്‍ (പാന്‍) ലഭിക്കാന്‍ ഫോം 49എ, 49എഎ ഫോം വഴി അപേക്ഷ നല്‍കണം. ഇതിനാല്‍ തന്നെ പുതിയ പാന്‍ ലഭിക്കാന്‍ അച്ഛന്‍റെ പേര് നിര്‍ബന്ധമാണ്.

കൂടാതെ പാന്‍ ലഭിക്കാനുള്ള അപേക്ഷ നല്‍കേണ്ട സമയപരിധിയിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ സെപ്തംബര്‍ 17ന് ധനകാര്യ മന്ത്രാലയത്തിന് കൈമാറും. അടുത്ത സാമ്ബത്തിക വര്‍ഷത്തോടെ ഈ മാറ്റങ്ങള്‍ നിലവില്‍ വന്നേക്കും.

Tags: pancard
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News