• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രശ്‌നത്തില്‍ ഇന്ന് ദില്ലിയില്‍ പ്രതിഷേധം;എല്‍ഡിഎഫ് എംപിമാരുടെ ധര്‍ണ്ണ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

By Web Desk    June 22, 2018   
kanjikod

ഡല്‍ഹി:പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട പ്രതിഷേധം ദില്ലിയിലേക്കും.സംഭവത്തില്‍ കേന്ദ്രത്തിന്റെ അനാസ്ഥയ്‌ക്കെതിരെയാണ് എല്‍ഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നത്.പ്രതിഷേധവുമായി കേരളത്തിലെ ഇടത് എംപിമാര്‍ ഇന്ന് റെയില്‍ ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തും.ഇന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ധര്‍ണ്ണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.പാലക്കാട് കോച്ച് ഫാക്ടറി ഇപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ എം.ബി രാജേഷ് എംപിയെ നേരത്തെ അറിയിച്ചിരുന്നത്.എന്നാല്‍ കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ആലോചന തുടരുകയാണെന്ന അഭിപ്രായം പിന്നീട് റെയില്‍വേ മന്ത്രി പറഞ്ഞു.ഇക്കാര്യത്തില്‍ റെയില്‍വേ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എംപിമാര്‍ ഇന്ന് ധര്‍ണ്ണ നടത്തുന്നത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News