• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വായ്പ്പാ തട്ടിപ്പ്; നാല് രാജ്യങ്ങളിലായുള്ള നീരവ് മോദിയുടെ സ്വത്ത്‌വകകള്‍ മുഴുവന്‍ കണ്ടുകെട്ടി 

By Web Desk    October 1, 2018   

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പ്പാ തട്ടിപ്പ് കേസുമായ് ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന  വജ്രവ്യാപാരി നീരവ് മോദിയുടെ 637 കോടി രൂപയുടെ വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നാലു രാജ്യങ്ങളിലായുള്ള സ്വത്തുക്കളും  വസ്തുവകകളുമാണ് കണ്ടുകെട്ടിയത്. 

സ്ഥലങ്ങള്‍, ആഭരണങ്ങള്‍, ഫ്‌ളാറ്റുകള്‍, ബാങ്ക് ബാലന്‍സ് എന്നിവയാണ് പിടിച്ചെടുത്തതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെയും ലണ്ടനിലെയും വീടുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

 വജ്രവ്യാപാരിയായ നീരവ് മോദിയും അമ്മാവൻ മെഹൂൽ ചോക്സിയും പഞ്ചാബ് നാഷണൽ ബാങ്കിനെ പറ്റിച്ച് 13,000 കോടി രൂപ തട്ടിയെടുത്തശേഷം രാജ്യം വിടുകയായിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News