• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഐക്യാരാഷ്ട്ര സഭയുടെ ഉന്നത പരിസ്ഥിതി ബഹുമതിയായ 'ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് നരേന്ദ്ര മോദിക്ക്

By Web Desk    September 27, 2018   

യുണൈറ്റഡ് നേഷന്‍സ്: ഐക്യാരാഷ്ട്ര സഭയുടെ ഉന്നത പരിസ്ഥിതി ബഹുമതിയായ 'ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ;ഈ വിഭാഗത്തില്‍ മോദിക്കൊപ്പം ബഹുമതിക്കായി തിരഞ്ഞെടുത്തതായി യുഎന്‍ പരിസ്ഥിതി വിഭാഗം (യുഎന്‍ഇപി) വ്യക്തമാക്കി. പുനരുപയോഗ ഊര്‍ജ്ജ ഉപയോഗത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും പുരസ്‌കാരമുണ്ട്. പൂര്‍ണ സൗരോര്‍ജ്ജ വിമാനത്താവളം എന്ന നിലയിലാണ് പുരസ്‌കാരം.

ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സു (ഐഎസ്എ)മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് പോളിസി ലീഡര്‍ഷിപ് വിഭാഗത്തില്‍ മോദിയെയും മാക്രോണിനെയും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 2015ലെ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്ന് തുടക്കംകുറിച്ചതാണ് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്. സൗരോര്‍ജ്ജ ഉപയോഗം ലോകവ്യാപകമാക്കുന്നതിനും പ്രചാരം നല്‍കുന്നതിനും ലക്ഷ്യംവെച്ചുള്ളതാണ് ഈ ഉദ്യമം. 2022ഓടെ പ്ലാസ്റ്റിക്കിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള മോദി സര്‍ക്കാരിന്റെ പദ്ധതികൂടി പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് രാഷ്ട്രത്തലവന്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് നല്‍കുന്നതാണ് 'ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്' പുരസ്‌കാരം. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ വിവിധ മേഖലകളിലായി 84 പേര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.

 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News