• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:51 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റോഡുകളില്‍ ഇരുപതിനായിരത്തോളം കുണ്ടും കുഴിയും; ഗിന്നസ് റെക്കോഡ് നേടാനൊരുങ്ങി മുംബൈ നഗരം

By Web Desk    July 23, 2018   
mumbai-ginnus

മുംബൈ;ഏറ്റവും കൂടുതല്‍ കുണ്ടും കുഴിയും നിറഞ്ഞ  റോഡുകള്‍ ഉള്ള നഗരമെന്ന നിലയില്‍ മുംബൈയുടെ പേര് ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം. മുംബൈ നിവാസിയായ നവിന്‍ ലാഡെയാണ്  ഇത്തരം ഒരു പ്രവര്‍ത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ പുറത്തു കൊണ്ടുവരാന്‍  ശ്രമിക്കുന്നത്. മുംബൈയിലെ റോഡുകളില്‍ 20,000ല്‍ പരം കുഴികളുണ്ടെന്ന മാധ്യമവാര്‍ത്തകളാണ് ലാഡെയ്ക്ക് ഇത്തരത്തിലൊരു ആശയത്തിന് പ്രചോദനമായി തീര്‍ന്നത്.

നിലവില്‍ ഗിന്നസില്‍ ഇത്തരമൊരു റെക്കോര്‍ഡ് ഇല്ല. എന്നാല്‍, നഗരവാസികളെ കൊലയ്ക്കു കൊടുക്കുന്ന കുഴികളിലൂടെ മുംബൈയ്ക്ക് ഈ കുപ്രസിദ്ധി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ തൊഴിലാളി വിഭാഗം ജനറല്‍ സെക്രട്ടറികൂടിയായ ലാഡെ. ഇദ്ദേഹം ഇപ്പോള്‍ ഗിന്നസ് അധികൃതര്‍ക്കു തെളിവായി സമര്‍പ്പിക്കാന്‍ ആവശ്യമായ ഫോട്ടോകള്‍, വിഡിയോകള്‍, മാധ്യമ വാര്‍ത്തകള്‍ എന്നിവ ശേഖരിച്ചുവരികയാണ്.

ഗിന്നസില്‍ മുംബൈയുടെ പേരു ചേര്‍ത്ത് മുനിസിപ്പല്‍ അധികൃതരെ നാണംകെടുത്താന്‍ നഗരവാസികളുടെ സഹായവും ലാഡെ ആവശ്യപ്പെട്ടിട്ടുണ്ട്. 350 രൂപ അപേക്ഷാ ഫീസ് അടച്ചാണ് ഗിന്നസില്‍ അപേക്ഷിച്ചിരിക്കുന്നത്. നാലു ദിവസത്തിനകം ഗിന്നസിന്റെ മറുപടി പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News