• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:59 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഷമി പ്രായത്തട്ടിപ്പ് നടത്തി: പുതിയ ആരോപണവുമായി ഭാര്യ

By Web Desk    April 28, 2018   

മുഹമ്മദ് ഷമിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ഭാര്യ ഹസിന്‍ ജഹാന്‍.ഷമി പ്രായത്തട്ടിപ്പ് നടത്തി എന്നതാണ് ഭാര്യയുടെ പുതിയ ആരോപണം. ടീമില്‍ കയറിപ്പറ്റാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എട്ട് വയസ് വ്യത്യാസമാണ് യഥാര്‍ത്ഥ പ്രായവുമായി ഷമിക്കുള്ളതെന്നും ഹസിന്‍ പറയുന്നതായും റിപ്പോര്‍ട്ടുണ്ട്. 

ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഷമി സംസ്ഥാന, ദേശീയ ടീമുകളില്‍ കളിക്കുന്നതെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. ഷമിയുടെ പ്രായം തെളിയിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സിന്റെ കോപ്പി ഹസിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഷമി ജനിച്ചത് 1990ലാണ് എന്നാണ്  അറിയപ്പെടുന്നത്, എന്നാല്‍ ഹസിന്‍ പുറത്തുവിട്ട ഡ്രൈവിംഗ് ലൈസന്‍സിലെ വിവരങ്ങള്‍ പ്രകാരം ഷമി ജനിച്ചത് 1982ലാണ് എന്നും ഭാര്യ വെളിപ്പെടുത്തി. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News