• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
11:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തെരഞ്ഞെടുപ്പ് ഇപ്പോഴെങ്കിൽ അടുത്ത പ്രധാനമന്ത്രി മോദി തന്നെ

By Web Desk    January 27, 2017   

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഇപ്പോഴാണ് നടക്കുന്നതെങ്കിൽ അടുത്ത പ്രധാനമന്ത്രിയും നരേന്ദ്ര മോദി തന്നെയായിരിക്കുമെന്ന് സർവ്വേഫലം. ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷന്‍ പോള്‍ പ്രകാരം നോട്ട് അസാധുവാക്കൽ നടപടിയും പാക് അധീന കാശ്മീരിൽ നടത്തിയ മിന്നലാക്രമണവും മോദിയുടെ ജനപ്രീതി വർധിപ്പിച്ചിട്ടുണ്ട്.

സർവ്വേയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് പേരും അടുത്ത പ്രധാനമന്ത്രിയായി മോദിയെ തെരഞ്ഞെടുക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 28 ശതമാനം ആളുകൾ മാത്രമാണ് കോൺഗ്രസ് വൈസ്-പ്രസിഡന്റ് രാഹുൽ ഗാന്ധി മോദിയ്ക്ക് വരുന്ന തെരഞ്ഞെടുപ്പിൽ കനത്ത വെല്ലുവിളിയുയർത്തുമെന്ന് കരുതുന്നത്. 

ബിജെപിയുടെ വോട്ട് ഷെയറിൽ മൂന്ന് ശതമാനത്തിന്റെ വർധന ഉണ്ടാകും. നിലവിലെ ഭരണകക്ഷിയായ എന്‍ഡിഎ 360 സീറ്റുകള്‍ നേടുമെന്നും ഇതിൽ മുന്നൂറിലധികം സീറ്റുകളും ബിജെപി സ്വന്തമാക്കുമെന്നും സർവ്വേഫലം പറയുന്നു. സർവ്വേയിൽ പങ്കെടുത്ത 45 ശതമാനം പേരും നോട്ട് അസാധുവാക്കൽ നടപടി കള്ളപ്പണത്തിനെതിരെ ഫലം കാണുമെന്നും രാജ്യത്തെ സമ്പദ്ഘടനയ്ക്ക് കരുത്തേകുമെന്നും വിശ്വസിക്കുന്നു. 

കഴിഞ്ഞ ആറ് സർവ്വേകൾ കണക്കിലെടുക്കുമ്പോൾ മോദിയുടെ ജനസമ്മതി 15 ശതമാനം വർധിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് അഭിയാനും ജന്‍ ധന്‍ യോജനയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളും പ്രധാനമന്ത്രിയുടെ ജനപ്രീതി വർധിക്കാൻ കാരണമായിട്ടുണ്ട്. 

രാജ്യത്ത് കാര്യക്ഷമത കൂടുതലുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനാണ് ഒന്നാം സ്ഥാനം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തൊട്ടു പിന്നിൽ നിൽക്കുന്നു. മോദിക്കെതിരെ മഹാസഖ്യമുണ്ടാകുകയാണെങ്കില്‍ അതിനെ നയിക്കാന്‍ അനുയോജ്യന്‍ കെജ്രിവാളാണെന്ന് 11 ശതമാനം പേർ പറയുമ്പോൾ നിതീഷ് കുമാറാണെന്ന് പത്ത് ശതമാനം ആളുകൾ അഭിപ്രായപ്പെടുന്നു.

രാജ്യത്തെ പത്തൊമ്പത് സംസ്ഥാനങ്ങളിലെ 12,143 ആളുകളെയാണ് സർവ്വേയ്ക്ക് വിധേയരാക്കിയത്. ഇതിൽ 53 ശതമാനം ആളുകൾ ഗ്രാമീണമേഖലയിലും 47 ശതമാനം ആളുകൾ നഗരപ്രദേശങ്ങളിലും നിന്നുള്ളവരാണ്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News