• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെക്കുറിച്ചാണ് തന്റെ ചിന്ത; സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ആശങ്ക പങ്ക് വച്ച് പ്രധാനമന്ത്രി  

By Web Desk    August 15, 2018   

ഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്ന സ്വാതന്ത്ര്യ ദിന സന്ദേശവുമായ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയാണ്. അവരെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ രാജ്യം വലിയ കുതിപ്പിലാണ്. 2022ലോ കഴിയുമെങ്കില്‍ അതിനുമുന്‍പോ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയയ്ക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുകയാണ്. നൂതന കണ്ടുപിടുത്തങ്ങളുടെ മേഖലയില്‍ അവര്‍ നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയില്‍ ഒരു സമയം മൂന്ന് വനിത ജഡ്ജിമാര്‍ എത്തിയതിലും രാജ്യം അഭിമാനിക്കുന്നു. ആദ്യമായാണ് ഇത്രയധികം വനിതകള്‍ കേന്ദ്രമന്ത്രിസഭയുടെ ഭാഗമാകുന്നതെന്നും മോദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജിഎസ്ടി യാഥാര്‍ഥ്യമാക്കി. ജിഎസ്ടിയുടെ വിജയത്തില്‍ ബിസിനസ് സമൂഹത്തിനൊന്നാകെ നന്ദി പറയുന്നുവെന്നും മോദി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News