• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോദിയുടെ നാല് വര്‍ഷത്തെ യാത്രാ ചിലവ്;  378 കോടി

By Web Desk    September 25, 2018   

ന്യൂഡല്‍ഹി : നിരന്തരമായ വിദേശയാത്രകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് വര്‍ഷത്തെ യാത്രാചെലവ് പുറത്ത് വന്നു. അധികാരത്തിലേറിയത് മുതല്‍ കഴിഞ്ഞവര്‍ഷം അവസാനം വരെ 378 കോടിയാണ് രാജ്യം പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്കായി വിമാനക്കൂലി ഇനത്തില്‍ ചെലവാക്കിയത്. നാല്‍പ്പത്തിനാല് വിദേശയാത്രകളാണ് ഈ കാലയളവില്‍ പ്രധാനമന്ത്രി നടത്തിയത്. 

 ഇതില്‍ രാജ്യത്ത് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്ന റാഫേല്‍ ഇടപാട് ഉറപ്പിക്കുന്നതിനായി ഫ്രാന്‍സിലേക്ക് യാത്ര ചെയ്തതിന് 31.26 കോടിയാണ് രാജ്യം ചെലവാക്കിയത്. ഈ യാത്രയില്‍ പ്രധാനമന്ത്രി ഫ്രാന്‍സിന് പുറമേ ജര്‍മ്മനി,കാനഡ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു.ഇപ്പോള്‍ പുറത്ത് വന്ന തുകയില്‍ ഈ വര്‍ഷം നരേന്ദ്ര മോദിയുടെ വിദേശയാത്രാ ചെലവ് ഉള്‍പ്പെട്ടിട്ടില്ല. ഈ വര്‍ഷം ഏഴ് രാജ്യങ്ങള്‍ ഇത് വരെ മോദി സന്ദര്‍ശിച്ചിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News