• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:23 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഛത്തീസ്ഗഢില്‍ മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍;  ഒരു മാവോദിയെ വധിച്ചു

By Web Desk    November 11, 2018   
mavo dead in chathisgat

റായ്പുര്‍:  ഛത്തീസ്ഗഢില്‍ മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് ഒരു മാവോവാദി കൊല്ലപ്പെട്ടു. ബീജാപ്പുര്‍ ജില്ലയിലെ ബേദ്രെ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ മാവോവാദിയെ വധിച്ചത്.  മറ്റൊരു മാവോവാദിയെ സുരക്ഷാസേന പിടികൂടി.

ഇവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.ഞായറാഴ്ച പുലര്‍ച്ചെ കോയലിബേദാ മേഖലയിലുണ്ടായ ഐ ഇ ഡി സ്ഫോടനത്തില്‍ ഒരു ബി എസ് എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേറ്റു. മഹേന്ദര്‍ സിങ്ങിനാണ് കഴുത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ ഹെലികോപ്ടര്‍ വഴി റായ്പുറിലെത്തിച്ചു. ആറ് ഐ ഇ ഡികളാണ് മാവോവാദികള്‍ സ്ഥലത്ത് സ്ഥാപിച്ചിരുന്നത്. നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഈ അക്രമണം ഉണ്ടായിരിക്കുന്നത്.  

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News