• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:00 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്വന്തം മക്കളെ കാണാന്‍ ശ്രമിച്ച പിതാവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ ആളെന്ന് സംശയിച്ച് ജനക്കൂട്ടം ആക്രമിച്ചു

By Web Desk    July 19, 2018   
mass-attack

ബെംഗളൂരു: സ്വന്തം മക്കളെ കാണാന്‍ ശ്രമിച്ച് പിതാവിനെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ ആളെന്ന് സംശയിച്ച് ജനക്കൂട്ടം ആക്രമിച്ചു. സ്‌കൂള്‍ ബസ് നിര്‍ത്തിച്ച് മക്കളെ കാണാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ജനക്കൂട്ടത്തിന്റെ ആക്രമണം. കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം നടന്നത്.  മഹേഷ് ബാബു എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്ത് ആള്‍ക്കൂട്ട അക്രമങ്ങള്‍ പെരുകുന്നതിനെതിരെ സുപ്രീം കോടതി പരാമര്‍ശം നടത്തിയിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു സംഭവം വീണ്ടും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്.

ആന്ധ്രാ പ്രദേശില്‍നിന്ന് എത്തിയ മഹേഷ് ബാബു തന്റെ കുട്ടികള്‍ വരാറുള്ള ബസ് നിര്‍ത്തിച്ച് അവര്‍ ബസിലുണ്ടോ എന്ന് അന്വേഷിക്കുന്നതിനിടയിലാണ് സംഭവം. ഇതു കണ്ട നാട്ടുകാരായ ചിലര്‍ ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ആരോപിച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു. നിരവധി പേര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചു. സ്വന്തം കുട്ടികളെയാണ് അന്വേഷിക്കുന്നതെന്ന് പറഞ്ഞെങ്കിലും അതു വകവയ്ക്കാതെ ജനക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. മഹേഷ് ബാബുവിനൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്കും മര്‍ദ്ദനമേറ്റു. പോലീസ് എത്തിയാണ് ഇവരെ ജനക്കൂട്ടത്തില്‍നിന്ന് രക്ഷിച്ചത്.

മൂന്നു മാസമായി ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്നു മഹേഷ് ബാബുവെന്ന് പോലീസ് പറഞ്ഞു. കെആര്‍ പേട്ട് സ്വദേശിയായ ആശയാണ് മഹേഷിന്റെ ഭാര്യ. ഇവരുടെ ഒമ്പതും നാലും വയസ്സുള്ള കുട്ടികള്‍ ആശയ്ക്കൊപ്പമാണുള്ളത്. കുട്ടികളുടെ കാര്യത്തില്‍ ദമ്പതികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ വരുന്ന ബസ് ഇയാള്‍ തടഞ്ഞുനിര്‍ത്തുകയും കുട്ടികളെ അന്വേഷിക്കുകയും ചെയ്തതോടെയാണ് സംഭവമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. പിന്നീട് കുട്ടികളെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും അവരെ അമ്മയ്ക്കൊപ്പം പോകാന്‍ അനുവദിക്കുകയും ചെയ്തു.

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘമെന്ന് ആരോപിച്ച്  അടുത്തിടെ നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങള്‍  ഇന്ത്യയുടെ പല ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍, ജൂലായ് 13ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവനെന്നാരോപിച്ച് ഹൈദരാബാദുകാരനായ മുഹമ്മദ് അസമിനെ ബിദറില്‍ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. വാട്സ്ആപ്പില്‍ പ്രചരിച്ച ഒരു വീഡിയോയിലുള്ളവരാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ജൂലായ് ഒന്നിന് മഹാരാഷ്ട്രയിലെ ധൂളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് അഞ്ചു പേരെ ജനക്കൂട്ടം ആക്രമിച്ചിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News