• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോദി സര്‍ക്കാരിന്റെ എല്ലാ  പ്രവര്‍ത്തനങ്ങളും ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം;  മന്‍മോഹന്‍ സിങ്

By Web Desk    September 10, 2018   
Manmohan Singh

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ചെന്ന് മന്‍മോഹന്‍സിങ്. മോദി സര്‍ക്കാരിന്റെ എല്ലാ  പ്രവര്‍ത്തനങ്ങളും ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരെ പിന്തുണയ്ക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണ് മോദി സര്‍ക്കാര്‍. രാജ്യത്തിന്റെ ഐക്യവും സമാധാനവും സംരക്ഷിക്കാനാണ്  നാം ഒന്നിച്ചുചേര്‍ന്നിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ നാം അവഗണിക്കണം. പഴയ പ്രശ്നങ്ങള്‍ ഉപേക്ഷിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും മന്‍മോഹന്‍ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ ദിവസവും മുന്‍ പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിയതിലെ പരാജയങ്ങളും തൊഴിലില്ലായ്മയും ഉയര്‍ത്തിയായിരുന്നു സാമ്പത്തിക വിദഗ്ദന്‍ കൂടിയായ മന്‍മോഹന്‍ സിങിന്റെ വിമര്‍ശനം.

21 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഭാരത് ബന്ദില്‍ പങ്കെടുത്തത്. ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. മാനസ സരോവര്‍ തീര്‍ത്ഥാടന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമുള്ള രാഹുലിന്റെ ആദ്യ പൊതുപരിപാടി ആയിരുന്നു ഇത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News