• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മഹാരാഷ്ട്രയിലെ ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് സര്‍ക്കാര്‍ സമ്മര്‍ദം മൂലം; വെളിപ്പെടുത്തലുമായ് ഗോണ്‍സാല്‍വസിന്റെ ഭാര്യ

By Web Desk    August 29, 2018   
activists arrest

മുംബൈ: മഹാരാഷ്ട്രയില്‍ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത് സര്‍ക്കാര്‍ സമ്മര്‍ദം മൂലമാണെന്ന് അഭിഭാഷകയും അറസ്റ്റിലായ വെര്‍ണോന്‍ ഗോണ്‍സാല്‍വസിന്റെ ഭാര്യയുമായ സൂസന്‍ എബ്രാഹം. ഈ കേസ് കോടതിക്കു മുന്‍പില്‍ നിലകൊള്ളുമോ എന്ന ചോദ്യവും അവര്‍ ഉന്നയിച്ചു.

സൂസന്‍ ഏബ്രഹാമിന്റെ ഓഫീസിലും ചൊവ്വാഴ്ച മഹാരാഷ്ട്ര പോലീസ് റെയ്ഡ് നടത്തിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, തെലുങ്കു വിപ്ലവകവി വരവര റാവു, അഭിഭാഷകന്‍ അരുണ്‍ ഫെരേര, ഡല്‍ഹിക്കടുത്തുള്ള ഫരീദാബാദില്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തക സുധ ഭരദ്വാജ്, ഡല്‍ഹിയില്‍ ഗൗതം നാവ്ലാഖ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനെയുമാണ് അറസ്റ്റു ചെയ്തത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള മാവോയിസ്റ്റ് ഗൂഢാലോചനയെ തുടര്‍ന്നാണു റെയ്ഡ് എന്നു പോലീസ് അവകാശപ്പെട്ടുന്നത്. കഴിഞ്ഞ ജനുവരി ഒന്നിനു മഹാരാഷ്ട്രയിലെ കോരേഗാവ് - ഭീമ ഗ്രാമത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ ദളിതരെ ആക്രമിച്ചതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിപത്രമാണിത്. ആ സംഘര്‍ഷത്തെ തുടര്‍ന്ന് ജൂണില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍നിന്നു ലഭിച്ച രേഖകളാണു വധഗൂഢാലോചന വെളിപ്പെടുത്തിയതെന്നു പോലീസ് പറയുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News