• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:23 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുമ്പസാര നിരോധനം: മതവിശ്വാസങ്ങളില്‍ മോദി സര്‍ക്കാര്‍ ഒരിക്കലും  ഇടപെടില്ലെന്ന് വ്യക്തമാക്കി കണ്ണന്താനം

By Web Desk    July 27, 2018   
kannandanam-kumbasaram

ഡല്‍ഹി: കുമ്പസാരത്തിന് നിരോധനം ഏര്‍പ്പെടുത്തണം എന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞ നിലപാടുമായി കേന്ദ്രസര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്നും. മത വിശ്വാസങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കലും ഇടപെടില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പത്രക്കുറിപ്പില്‍ പറയുന്നു. 

കണ്ണന്താനത്തിന്റെ പത്രക്കുറിപ്പ്:

കുമ്പസാരം നിരോധിക്കണമെന്ന ദേശിയ വനിതാ കമ്മീഷന്റെ നിലപാട് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് അല്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണംന്താനം. ദേശിയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞ നിലപാടുമായി കേന്ദ്ര സര്‍ക്കാരിന് ഒരു ബന്ധവും ഇല്ല.

കുമ്പസാരം നിരോധിക്കണം എന്നത് രേഖാ ശര്‍മയുടെ വ്യക്തിപരമായ അഭിപ്രായം ആണെന്നും കണ്ണന്താനം ഡല്‍ഹിയില്‍ വ്യക്തം ആക്കി. മത വിശ്വാസങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കലും ഇടപെടില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News