• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാഷ്ട്രീയത്തേക്കാള്‍ വലുത് രാജ്യസുരക്ഷയാണെന്ന് രാഹുല്‍ മറക്കരുതെന്ന പരാമര്‍ശവുമായ് കിരണ്‍ റിജിജു

By Web Desk    August 29, 2018   
rijuju

ന്യൂഡല്‍ഹി: രാഷ്ട്രീയത്തേക്കാള്‍ പ്രാധാന്യം  രാജ്യസുരക്ഷയ്ക്കാണെന്ന കാര്യം  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓര്‍ക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളെ അറസ്റ്റു ചെയ്ത സംഭവത്തെ  വിമര്‍ശിച്ച് രാഹുല്‍  രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് റിജിജുവിന്റെ പ്രതികരണം.

ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഏറ്റവും വലിയ വെല്ലുവിളി മാവോയിസ്റ്റുകളാണെന്ന് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാവോയിസ്റ്റുകളെ പരസ്യമായി പിന്തുണക്കുകയാണെന്നും റിജിജു കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഒരു എന്‍ജിഒയ്ക്ക് മാത്രമേ ഇടമുള്ളൂ. അത് ആര്‍എസ്എസാണ്. മറ്റ് എല്ലാ എന്‍ജിഒകളും അടച്ചുപൂട്ടുക. എല്ലാ ആക്ടിവിസ്റ്റുകളെയും തടങ്കലിലാക്കുക.

പരാതിപ്പെടുന്നവരെ വെടിവച്ചു കൊല്ലുക. പുതിയ ഇന്ത്യയിലേക്ക് സ്വാഗതം- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News