• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്തെ പ്രളയകാരണം അണക്കെട്ടുകള്‍ തുറന്നതല്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍

By Web Desk    August 29, 2018   
idukki dam

ന്യൂഡല്‍ഹി:കേരളത്തിലെ മഹാപ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നതല്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍.ഇതോടെ മുന്നറിയിപ്പോ മുന്‍ കരുതലോ ഇല്ലാതെയാണ് ഡാമുകള്‍ തുറന്നതെന്ന ആരോപണങ്ങള്‍ക്ക് അറുതി വീഴുകയാണ്.അപ്രതീക്ഷിതമായ ശക്തമായ മഴയാണ് കേരളത്തെ മഹാപ്രളയത്തില്‍ മുക്കിയതെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ കരട് റിപ്പോര്‍ട്ടില്‍ പറയുന്നത്.വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജലകമ്മീഷന്‍ വ്യക്തമാക്കി.
കേരളം നേരിട്ടത് നിയന്ത്രാണാതീതമായ ദുരന്ത സാഹചര്യമാണ്. അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്നു പറയുന്നത് ശരിയല്ല. നേരത്തെ തന്നെ അണക്കെട്ടുകള്‍ തുറന്നിരുന്നുവെങ്കിലും ഈ ദുരന്ത സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കേരളത്തിന്റെ ഭൂപ്രകൃതിയും വികസനത്തിന്റെ പേരില്‍ നടന്ന കൈയേറ്റങ്ങളും ദുരന്തത്തിന്റെ ആക്കം കൂട്ടാന്‍ ഇടയാക്കിയെന്നും  ജലകമ്മീഷന്‍ പ്രളയവിഭാഗം മേധാവി സുഭാഷ് ചന്ദ്ര പറഞ്ഞു.
അണക്കെട്ടുകള്‍ തുറന്നു വിട്ടതാണ് അനിയന്ത്രിതമായ പ്രളയത്തിന് കാരണമായതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ ഉന്നയിച്ചിരുന്ന ആരോപണം. സംസ്ഥാന ബിജെപി നേതൃത്വവും പരോക്ഷമായി കേന്ദ്ര സര്‍ക്കാരും ഈ ആരോപണം ആവര്‍ത്തിച്ചു. എന്നാല്‍, കേന്ദ്ര ജല കമ്മീഷന്‍ തന്നെയാണ് ഇപ്പോള്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News