• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് സംസ്ഥാനത്ത്

By Web Desk    August 29, 2018   
KUMALI-NH

ന്യൂഡല്‍ഹി:സംസ്ഥാനത്തെ പ്രളയംമൂലമുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഇന്നെത്തും.കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരെക്കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാരും നബാര്‍ഡ് പ്രതിനിധികളും പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും.പ്രളയത്തില്‍ നശിച്ച നോട്ടുകള്‍ മാറ്റി നല്‍കുന്നതും വായ്പകളുടെ തിരിച്ചടവ് കാലാവധി സംബന്ധിച്ചും സംഘം അവലോകനം നടത്തും. ഇന്‍ഷൂറന്‍സ് കമ്ബനികള്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.പ്രളയത്തില്‍ മുങ്ങിപ്പോയ ബാങ്കുകളും എടിഎമ്മുകളും, ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഓഫീസുകളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സംഘം വിലയിരുത്തും.

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News