• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കിലോക്ക് 25 രൂപ നിരക്കില്‍ അരി;അന്തിമ നിലപാട് വ്യക്തമാക്കി കേന്ദ്രം

By Web Desk    August 31, 2018   
rice

ന്യൂഡല്‍ഹി:പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അരി അനുവദുക്കുന്നതില്‍ അന്തിമ നിലപാട് വ്യക്തമാക്കി കേന്ദ്രം.പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ഒരു ലക്ഷത്തി പതിനെണ്ണായിരും മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്രയും നല്‍കാനാവില്ലെന്നും എണ്‍പത്തി ഒന്‍പതിനായിരും മെട്രിക് ടണ്‍ അരി നാല്‍കാമെന്നും കേന്ദ്ര അറിയിക്കുകയും ചെയ്തിരുന്നു.അരി സൗജന്യമാണെന്നായിരുന്നു ആദ്യഘട്ടത്തില്‍ കരുതിയിരുന്നതെങ്കിലും ഒരു കിലോയ്ക്ക് 25 നൂപ നിരക്കില്‍ കേരളം 228 കോടി നല്‍കണമെന്നായിരുന്നു ഉത്തരവിറങ്ങിയത്. ഇത് ഉടനടി നല്‍കേണ്ടെന്ന ഒരു ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും നിശ്ചിത സമയ പരിധിക്കുള്ളില്‍ നല്‍കണമെന്ന് കേന്ദ്രം വ്യക്തമാക്കി.അരി സൗജന്യമാണെന്ന് രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കിയെങ്കിലും പഴയ ഉത്തരവ് പുതുക്കി ഇറങ്ങാതിരുന്നതിനാല്‍ അരിയുടെ കാര്യത്തില്‍ അവ്യക്തത തുടരുകയായിരുന്നു. എന്നാല്‍ ഇന്നലെ കേന്ദ്രമന്ത്രിയെ കണ്ട കേരളത്തിലെ എംപിമാരോട് അരി അനുവദിക്കുന്ന കാര്യത്തിലെ അന്തിമ നിലപാട് രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കുകയായിരുന്നു.കേരളത്തിന് നല്‍കിയ അധിക അരിയുടെ വില കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈടാക്കുമെന്നാണ് ഭക്ഷ്യമന്ത്രി റാം വിലാസ് പാസ്വാന്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സംഘത്തെ അറിയിച്ചത്.


 

Related News
Tags: rice
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News