• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാശ്മീരില്‍ മാവോവാദികളുമായ് ഏറ്റുമുട്ടല്‍:  രണ്ട് ബി.എസ്.എഫ്. ജവാന്മാര്‍ക്ക് വീരമൃത്യു

By Web Desk    July 15, 2018   
kashmir attack

റായ്പൂര്‍: ഛത്തീസ്ഗഢില്‍ സൈന്യവും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്.എഫ്. ജവാന്മാര്‍ക്ക് വീരമൃത്യു. കങ്കേര്‍ ജില്ലയിലെ പര്‍ഥാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോവാദികള്‍ക്കായ്  തിരച്ചില്‍ നടത്തി മടങ്ങുമ്പോഴായിരുന്നു  സംഘത്തിനുനേരെ ആക്രമണമുണ്ടായത്.


മാവോവാദികള്‍ വെടിവെപ്പ് നടത്തിയതെത്തുടര്‍ന്ന് ബി.എസ്.എഫ് ജവാന്മാര്‍ ശക്തമായി തിരിച്ചടിച്ചു. വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ പഖഞ്ചോറിലെ ബി.എസ്.എഫ്. ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നടക്കും. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിന് 250 കിലോമീറ്റര്‍ അകലെ വനത്തിനടുത്താണ് ഏറ്റുമുട്ടലുണ്ടായത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News