• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
08:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഈ എട്ടുവയസുകാരി പെണ്‍കുട്ടിക്കായി നിലകൊള്ളാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ മറ്റൊന്നിനായും ഒരുമിക്കാന്‍ കഴിയില്ല; സാനിയ മിർസ 

By Web Desk    April 12, 2018   

കശ്മീരില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം കനക്കുമ്പോള്‍ ഇരക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സയുടെ ട്വിറ്റ്.

ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യം  ഇങ്ങനെ അറിയപ്പെടാനാണോ നമ്മള്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു. ജാതി, മതം, ലിംഗം, നിറം എന്നിവ മറന്ന് ഈ എട്ടുവയസുകാരി പെണ്‍കുട്ടിക്കായി നിലകൊള്ളാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ മറ്റൊന്നിനായും ഒരുമിക്കാന്‍ കഴിയില്ലെന്നും സാനിയ പറയുന്നു.

 

കാശ്മീരില്‍ എട്ടുവയസുകാരി ആസിഫ എന്ന പെണ്‍കുട്ടിയെ കാണാതാകുകയും പിന്നീട് അതിദാരുണമായി പീഡിപ്പിച്ചശേഷം കൊന്നുതള്ളുകയും ചെയ്ത കേസില്‍ കാശ്മീരിലെ ഒരു പോലീസ് ഉദഗ്യോഗസ്ഥന്‍ അറസ്റ്റിലായിരുന്നു. ഒരു ക്ഷേത്രത്തിനകത്ത് വച്ച് നടന്ന ക്രൂരകൃത്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പ്രതികളാണുള്ളത്. പൊലീസ് കൊണ്‍സ്റ്റബിളായ ദീപക് കുജാറിയ അറസ്റ്റിലായിട്ടുണ്ട്.

ജനുവരി പത്തിന് തട്ടികൊണ്ടുപോയ കുട്ടിയുടെ ശരീരം ജനുവരി 17നായിരുന്നു കണ്ടെടുത്തത്. പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതി പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News