• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റം; ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു 

By Web Desk    July 16, 2018   
kashmir-attack

ശ്രീനഗര്‍: കാശ്മീരിലെ  കുപ്വാര ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. നുഴഞ്ഞു കയറ്റത്തിന്  ശ്രമിച്ച തീവ്രവാദികളില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. കുപ്വാര ജില്ലയിലെ സഫ്വലി ഗലിയില്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം മനസ്സിലാക്കിയ സൈനികര്‍ വെടിവെക്കുകയായിരുന്നു. ഭീകരരുടെ പ്രത്യാക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു.

ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഭീകരരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് ഉറപ്പാക്കാന്‍ പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തുകയാണ്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News