• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കരുണാനിധിയുടെ ആരോഗ്യനില ഗുരുതരം

By Web Desk    August 7, 2018   
karunanithi

ചെന്നൈ:മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായി ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അദ്ദേഹത്തിന്റെ മഞ്ഞപ്പിത്തം ബാധിച്ച കരളിന്റെ പ്രവര്‍ത്തനം മന്ദീഭവച്ചു തുടങ്ങി. അതു വീണ്ടെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എന്തെങ്കിലും ഉറപ്പു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. പ്രധാന ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഏറെക്കുറെ നിശ്ചലമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നുമുണ്ട്. 24 മണിക്കൂറിനകം മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആരോഗ്യനിലയിലെ പുരോഗതിയെന്നും കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. 
അതിനിടയില്‍ കരുണാനിധിയുടെ മകനും പ്രതിപക്ഷ നേതാവുമായ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച നടത്തി.മരണശേഷം മറീന ബീച്ചില്‍ കരുണാനിധിക്ക് സ്മാരകം പണിയുന്ന കാര്യമാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്ന് സൂചനയുണ്ട്. അതേസമയം,മറീന ബീച്ചില്‍ സ്മാരകങ്ങള്‍ പണിയുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പിന്‍വലിച്ചിട്ടുണ്ട്.
കരുണാനിധിയുടെ ആരോഗ്യനില വഷളയാതോടെ ഡി.എം.കെ പ്രവര്‍ത്തകരും ആരാധകരും ആശുപത്രിയിലേക്ക് വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. ആശുപത്രി പരിസരം ആരാധകരെ കൊണ്ട് നിറഞ്ഞതോടെ ടി.ടി.കെ റോഡില്‍ ഗതാഗതതടസവും രൂപപ്പെട്ടു. 


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News