• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്‌ക്കാരം മറീന ബീച്ചില്‍ തന്നെ;ഡിഎംകെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു

By Web Desk    August 8, 2018   
karunanithi

ചെന്നൈ:അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ സംസ്‌ക്കാരം മറീന ബീച്ചില്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി.കരുണാനിധിക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിഎംകെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു.സംസ്‌കാകര ചടങ്ങിന് ഗാന്ധി മണ്ഡപത്തില്‍ സ്ഥലം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.അണ്ണാ സമാധിക്ക് സമീപമായിരിക്കും കരുണാനിധിയുടെ സംസ്‌കാരം. മറീന ബീച്ചില്‍ സുരക്ഷ ശ്കതമാക്കിയിട്ടുണ്ട്.കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചില്‍ നടത്തുന്നതിനെതിരായ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കക്ഷികള്‍ പിന്‍വലിച്ചിരുന്നു. കരുണാനിധിക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രമം സ്ഥലം അനുവദിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹര്‍ജിക്കാരിലൊരാളായ ട്രാഫിക് രാമസ്വാമി കോടതിയെ അറിയിച്ചിരുന്നു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News