• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘ജയലളിതയുടെ തോഴി’ എന്നതല്ല മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയെന്ന് കമൽ ഹാസൻ

By Web Desk    February 9, 2017   

“വർഷങ്ങളോളം ജയലളിതയോടൊപ്പം ഉണ്ടായിരുന്നു എന്നത് അവരുടെ സ്ഥാനത്തേയ്ക്കെത്തുന്നതിനുള്ള യോഗ്യതയല്ല. ശശികല ജയലളിതയുടെ തോഴിയായിരുന്നിരിക്കാം. എന്നാൽ തമിഴ് നാടിന്റെ മുഖ്യമന്ത്രിയാകുന്നതിനോ തമിഴ് മക്കളെ നയിക്കുന്നതിനോ അതൊരു യോഗ്യതയല്ല” കമൽ ഹാസൻ പറഞ്ഞു. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെമ്പാടും പ്രശ്നങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് കമൽ ഹാസന്റെ അഭിപ്രായ പ്രകടനം.

താൻ പനീർ ശെൽവത്തിന്റെ സുഹൃത്തോ ശത്രുവോ അല്ല. ഒരു സാധാരണ തമിഴ് പൗരന്റെ അഭിപ്രായമാണിത്. താൻ ഒരു അഭിഭാഷകന്റെ മകനാണ്. എന്നാൽ അതൊരു യോഗ്യതയായെടുത്ത് കോടതിയിൽ പോയി വാദിക്കാൻ തനിക്കാകില്ല. അഭിനയമാണ് തന്റെ ജോലി. താൻ അതാണ് ചെയ്യേണ്ടത്. അഴിമതി കേസ്സിൽ പേർ വന്നിട്ടുള്ള വ്യക്തിയാണ് ശശികല. അത്തരമൊരാളെയല്ല നാടിനാവശ്യം. അത് അവർ തന്നെ മനസ്സിലാക്കണം. പനീർ ശെൽവം ഇതു വരെ യാതൊരു കേസിലും പ്രതിയാകുകയോ പേരു വരികയോ ചെയ്തിട്ടുള്ള ആളല്ല, കമൽ ഹാസൻ പറഞ്ഞു. ദേശീയ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് കമൽ ഹാസൻ ഇക്കാര്യങ്ങൾ പറഞ്ഞത്.  

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News