• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 ഫുട്ബോള്‍ താരം കാലിയ കുലോത്തുങ്കന്‍  ബൈക്കപകടത്തില്‍ മരിച്ചു

By Web Desk    July 28, 2018   
foodball-star-obituery

തഞ്ചാവൂര്‍: പ്രശസ്ത ഫുട്ബാള്‍ താരം കാലിയ കുലോത്തുങ്കന്‍ (41) ബൈക്കപകടത്തെ തുടര്‍ന്ന് മരിച്ചു. സ്വന്തം നാടായ  തഞ്ചാവൂരില്‍ വെച്ചായിരുന്നു അപകടം. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്ന ഫാക്ട് ആലുവയുടെ തമിഴ്നാട് സ്വദേശി പെരുമാളിന്റെ പുത്രന്‍ കൂടിയാണ് ഇദ്ദേഹം. കൊല്‍ക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുകെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളായിരുന്നു കാലിയ കുലോത്തുങ്കന്‍.

തമിഴ്നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009-ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്‌നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്. ഉയരക്കുറവിനെ വേഗതകൊണ്ടും പന്തടക്കം കൊണ്ടും മറികടന്നിരുന്ന അദ്ദേഹത്തിന്റെ നീക്കങ്ങള്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.2003-ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബാളില്‍ ജേതാക്കളാകുമ്പോള്‍ ബൈചുങ് ബുട്ടിയ, ഒക്കൊരു, രാമന്‍ വിജയന്‍, സുരേഷ് എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാലിയ കുലോത്തുങ്കന്‍.

2003-2004 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007-ല്‍ പുതുതായി രൂപം കൊണ്ട മുംബൈ എഫ്.സി ഐ ലീഗ് ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടുന്നതിലും കാലിയ കുലോത്തുങ്കന്റെ പങ്ക് വളരെ വലുതായിരുന്നു. 2010-11 സീസണില്‍ വിവ കേരളക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News