• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:16 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജെഎന്‍യുവില്‍ വിജയക്കൊടി പാറിച്ച് ഇടത് സഖ്യം

By Web Desk    September 16, 2018   

ന്യൂഡല്‍ഹി > ജെഎന്‍യുവില്‍ വിജയം കൊയ്ത് ഇടത് സഖ്യം.  വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റിലും  ഇടതുസഖ്യം വിജയം നേടി. വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സീറ്റുകളാണ് ഇടതു സഖ്യം ജയിച്ചു കയറിയത്. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് സയന്‍സില്‍ പോലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സഖ്യം രാജ്യം ഉറ്റുനോക്കിയ സര്‍വകലാശാലയില്‍ ജയിച്ചു കയറിയത്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായി എന്‍ സായ് ബാലാജി (എഐഎസ്‌എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്‌എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്‌എഫ്‌ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്‌എഫ്) എന്നിവര്‍ ജയിച്ചു. 4715 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴുള്ള ലീഡ് നില

President:

United Left (SFI-AISA-AISF-DSF) - 1958
Independent (Heer) - 30
CRJD - 479
ABVP - 885
SCM - 53
Independent (Saib) - 120
BAPSA - 623
NSUI - 376
NOTA - 121
Blank - 17
Invalid - 42

Vice-President:

United Left (SFI-AISA-AISF-DSF) - 2426
ABVP - 917
NSUI - 429
BAPSA - 594
NOTA - 269
Blank - 40
Invalid - 29

General Secretary: 

United Left (SFI-AISA-AISF-DSF) - 2205
ABVP - 1018
NSUI - 304
BAPSA - 745
NOTA - 360
Blank - 45
Invalid - 27

Joint Secretary: 

United Left (SFI-AISA-AISF-DSF) - 1839
BAPSA - 616
NSUI - 744
ABVP - 1116
NOTA - 323
Blank - 44
Invalid - 22

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News