• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്; മന്ത്രിസഭാ രൂപീകരണത്തിന് ജെഡിഎസിന് കോണ്‍ഗ്രസ് പിന്തുണ

By Web Desk    May 15, 2018   

രാജ്യം കാത്തിരുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്. 40 സീറ്റുള്ള ജെഡിഎസിന് പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനത്തെ ജെഡിഎസ് സ്വാഗതം ചെയ്തു. വൈകിട്ട് ഗവര്‍ണറെ കാണുമെന്നും മന്ത്രിസഭാ രൂപീകരണവുമായി മുന്നോട്ട് പോകുമെന്നും ഗുലാം നബി ആസാദും കുമാര സ്വാമിയും സിദ്ധരാമയ്യയും ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു.

ഈ ധാരണയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും. ദേവഗൗഡയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍  ധാരണയായത്.

222 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനായി 114 സീറ്റുകള്‍ വേണം. ഒരു ഘട്ടത്തില്‍ ബിജെപി ഈ മാന്ത്രികസംഖ്യ കടന്ന് മുന്നേറിയിരുന്നെങ്കിലും പിന്നീട് ലീഡ് നില 105ലേക്ക് താഴ്ന്നു. ഈ സാഹചര്യത്തിലാണ് ജെഡിഎസിന് പിന്തുണ കൊടുക്കുക എന്ന രാഷ്ട്രീയ തന്ത്രത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കുമാരസ്വാമി നയിക്കുന്ന സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ കൊടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് നീങ്ങുമ്പോള്‍ ബിജെപി 105 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷം നേടാന്‍ ഇനി ഏഴു സീറ്റുകള്‍കൂടി വേണം. അതിലേക്കെത്താനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് 73 സീറ്റും ജെഡിഎസ് 41 സീറ്റും മറ്റ് പാര്‍ട്ടികള്‍ രണ്ട് സീറ്റും നേടിയിട്ടുണ്ട്.

കര്‍ണാടകയിലെ ആറ് മേഖലകളില്‍ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി ഇതില്‍ മധ്യ കര്‍ണാടകയിലും ബെംഗളൂരുവിലും മുംബൈ കര്‍ണാടകയിലും ബിജെപി തരംഗമായിരുന്നു. ബിജെപിക്ക് അത്ര ശക്തിയില്ലാത്ത മൈസൂരു മേഖലയില്‍ ജെഡിഎസിനും കോണ്‍ഗ്രസിനുമായി സീറ്റുകള്‍ വിഭിജിക്കപ്പെട്ടു. ഇവിടെ ബിജെപി വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴാതെ അത് ജെഡിഎസിലേക്ക് ഒഴുക്കിയ ബിജെപി തന്ത്രം ഫലത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായകമായി. എന്നാല്‍ ജെഡിഎസ്സിന്റെ പിന്തുണ ലഭിച്ചാല്‍ ബിജെപി കര്‍ണാടകയില്‍ ഭരണം പിടിക്കില്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News