• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:27 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജാര്‍ഖണ്ഡില്‍ തോക്കിന്‍ മുനയില്‍ ആക്റ്റിവിസ്റ്റുകള്‍ക്ക് നേരെ ക്രൂര ബലാത്സംഘം

By Web Desk    June 22, 2018   
rape case

റാഞ്ചി:ജാര്‍ഖണ്ഡില്‍ വനിതാ ആക്റ്റിവിസ്റ്റുകളെ തട്ടികൊണ്ട് പോയി തോക്കു ചൂണ്ടി ക്രൂര ബലാത്സംഘത്തിനിരകളാക്കി.മനുഷ്യക്കടത്തിനെതിരെ തെരുവ് നാടകം കളിച്ചുകൊണ്ടിരിക്കെയാണ് അഞ്ച് വനിതാ ആക്റ്റിവിസ്റ്റുകളെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചത്.ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയില്‍ ആണ് സംഭവം.ആര്‍.സി മിഷന്‍ സ്‌കൂളില്‍ നാടകം കളിക്കുകയായിരുന്ന ഇവരെ അക്രമികള്‍ തോക്കുചൂണ്ടി കാറില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു.പരാതി നല്‍കാതിരിക്കാനായി പ്രതികള്‍ പീഡനം വീഡിയോയില്‍ പകര്‍ത്തിയെന്ന് പൊലീസ് പറഞ്ഞു.വനിതാ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ പ്രതികള്‍ വെറുതെ വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags: jarghand
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News