• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം;ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു

By Web Desk    June 20, 2018   
jammu

ശ്രീനഗര്‍:ജമ്മുകശ്മീരില്‍ ബിജെപി-പിഡിപി സഖ്യം തകര്‍ന്നതോടെ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി.കഴിഞ്ഞ ദിവസമാണ് പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്ന് ബിജെപി പിന്മാറിയത്.ഇതിന് പിന്നാലെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും മറ്റ് മന്ത്രിമാരും രാജി വക്കുകയായിരുന്നു.ഇനിയൊരു സഖ്യ സര്‍ക്കാരിനുള്ള സാധ്യതയില്ലെന്ന് മറ്റു പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് ഭരണം ഇല്ലാതാവുകയായിരുന്നു.തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരുന്നു.മന്ത്രാലയം ഇത്് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു.തുടര്‍ന്നാണ് രാഷ്ട്രപതി ശുപാര്‍ശക്ക് അംഗീകാരം നല്‍കികൊണ്ട് ഒപ്പിട്ടത്.മൂന്ന് വര്‍ഷത്തിന് ശേഷം ഇത് എട്ടാം തവണയാണ് ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News