• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഐഫോണിന് ഇന്ത്യയില്‍ നിരോധനം വന്നേക്കും

By Web Desk    July 21, 2018   
I phone 6

ന്യൂഡല്‍ഹി:ആഗോള മാര്‍ക്കറ്റ് കീഴടക്കിയ ആപ്പിളിന്റെ ഐഫോണ്‍ ഇന്ത്യയില്‍ നിരോധിച്ചേക്കും.സ്പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ് ഐ.ഒ.എസ് സ്‌റ്റോറില്‍ അനുവദിക്കാത്തതാണ് ഐഫാണിന് തിരിച്ചടിയായിരിക്കുന്നത്. ആപ് ഐ.ഒ.എസ് സ്‌റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍ മൊബൈല്‍ സേവനദാതാക്കളോട് ഐഫോണുകള്‍ അവരുടെ നെറ്റ്‌വര്‍ക്കില്‍ നിന്ന് ഒഴിവാക്കാന്‍ ട്രായ് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ഡി.എന്‍.ഡി 2.0 എന്ന ആപിനാണ് ട്രായ് രൂപംകൊടുത്തിരിക്കുന്നത്. സ്പാം മെസേജുകളും കോളുകളും തടയുന്നതിനാണ് ട്രായ് ആപിന് രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍ വ്യക്തികളുടെ കോളുകളും മെസേജുകളും ഈ ആപിലുടെ ചോരുമെന്നാണ് ആപ്പിളിന്റെ വാദം. ഈ സാഹചര്യത്തില്‍ ഐ.ഒ.എസ് സ്‌റ്റോറില്‍ ആപിന് അനുമതി നല്‍കാനാവില്ലെന്നാണ് ആപ്പിള്‍ പറയുന്നത്.
അതേ സമയം, ഗുഗിളിന്റെ ആപ് സ്‌റ്റോറായ പ്ലേ സ്‌റ്റോറില്‍ പുതിയ ആപിന് അനുമതിയുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആപിന് അനുമതി നല്‍കാത്ത മൊബൈല്‍ ഫോണ്‍ കമ്ബനികള്‍ക്ക് നെറ്റ്‌വര്‍ക്ക് നല്‍കരുതെന്ന് സേവനദാതാക്കളോട് ട്രായ് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ആപ്പിള്‍ ഉപയോക്താകള്‍ക്ക് നെറ്റ്‌വര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാവുക.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News