• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:35 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആയുധ ഇറക്കുമതിയില്‍ മറ്റു രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ

By Web Desk    March 13, 2018   

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ മറ്റുരാജ്യങ്ങളെക്കാള്‍ ഏറെ മുമ്പില്‍. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. തിങ്കളാഴ്ചയാണ് എസ്ഐപിആര്‍ഐ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

2013-17 കാലയളവില്‍ ആഗോള ആയുധ ഇറക്കുമതിയില്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെങ്കില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 2013-മുതല്‍ 2017വരെയുള്ള കാലത്ത് 24 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയിയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ ആകെ ആയുധ ഇറക്കുമതിയുടെ 62 ശതമാനവും റഷ്യയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് അമേരിക്കയാണെന്നും എസ്ഐപിആര്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News