• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ധനവില വര്‍ദ്ധനവ്; രാജ്യവ്യാപക ഹര്‍ത്താലിന് തുടക്കമായി

By Web Desk    September 10, 2018   

ഇന്ധനവില വര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച്‌ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭാരത് ബന്ദിനും ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനും തുടക്കമായി.

ഇടതുപക്ഷ പാര്‍ടികള്‍ ആഹ്വാനംചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താലിനൊപ്പം പകല്‍ ഒമ്ബതു മുതല്‍ മൂന്നു വരെ കോണ്‍ഗ്രസ‌് ആഹ്വാനം ചെയ‌്ത ഭാരത‌് ബന്ദുമുണ്ട‌്. പ്രതിഷേധത്തിന് പിന്തുണയുമായി പ്രാദേശിക പാര്‍ടികള്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നതോടെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിശാല ജനമുന്നേറ്റത്തിനാണ‌് രാജ്യം സാക്ഷ്യംവഹിക്കുന്നത‌്.

കേന്ദ്രസര്‍ക്കാരിനെതിരായ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരികയാണ് പ്രക്ഷോഭത്തിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടികള്‍ പറഞ്ഞു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷോഭത്തില്‍ പങ്കുചേരുന്നുണ്ട്.

തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവ് ജനജീവിതം കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്.ഈ പശ്ചാത്തലത്തിലാണ് ഇന്ധനവില പിടിച്ചുനിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച്‌ കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ്.

രാവിലെ 9 ന് ആരംഭിച്ച ബന്ദ് 3 വരെയാണ്. രാജ്യത്തെ പ്രധാനകേന്ദ്രങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സിപിഐഎം നേതൃത്വത്തില്‍ 5 ഇടതുപാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു.

ഇന്ധനവില വര്‍ദ്ധനവ്,രൂപയുടെ മൂല്യത്തകര്‍ച്ച ,തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുപാര്‍ട്ടികളുടെ ഹര്‍ത്താല്‍ .

കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും കൂടാതെ ഡിഎംകെ,ആര്‍ജെഡി,എന്‍സിപി തുടങ്ങിയ പാര്‍ട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ വ്യവസായ മേഘലകളില്‍ പ്രക്ഷോഭം കാര്യമായി പ്രതിഫലിക്കും.

Tags: harthal
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News