• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:23 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹരിയാനയില്‍ മുസ്ലീം പള്ളി നിര്‍മ്മിക്കുന്നതിന് ലക്ഷര്‍ ഇ തൊയ്ബയുടെ സഹായമെന്ന് റിപ്പോര്‍ട്ട് 

By Web Desk    October 15, 2018   
hafiz

ന്യൂഡല്‍ഹി: ഹരിയാനയില്‍ മുസ്ലീം പള്ളി നിര്‍മ്മിക്കുന്നതിന് ലഷ്‌കര്‍ ഇ തൊയ്ബയുടെ സഹായമെന്ന് റിപ്പോര്‍ട്ട്.   പല്‍വാല്‍ ജില്ലയിലെ അത്താവറിലുള്ള ഖുലാഫ ഇ റഷീദീന്‍ എന്ന പള്ളി നിര്‍മിക്കുന്നതിനാണ് പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ പള്ളി പണിയുന്നതിന് ധനസഹായം നല്‍കിയെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.  പല്‍വാല്‍ ജില്ലയിലെ അത്താവറിലുള്ള ഖുലാഫ ഇ റഷീദീന്‍ എന്ന പള്ളി നിര്‍മിക്കുന്നതിനാണ് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടന സാമ്പത്തിക സഹായം നല്‍കിയതെന്നാണ് എന്‍ഐഎ പറയുന്നത്.

ഭീകരരില്‍ നിന്ന് പണം സ്വീകരിച്ചതിന് സല്‍മാന്‍, മുഹമ്മദ് സലിം, സജ്ജാദ് അബ്ദുല്‍ വാനി എന്നിവരെ സെപ്റ്റംബര്‍ 26ന് അറസ്റ്റ് ചെയ്തിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുമായി ദുബായില്‍ വെച്ച് സല്‍മാന്‍ ബന്ധം പുലര്‍ത്തിയിരുന്നതായി ചോദ്യംചെയ്യലില്‍ വ്യക്തമായതായി എന്‍ഐഎ വക്താവ് വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 അത്താവറിലെ പള്ളിയുടെ നിര്‍മാണത്തിനായി 70 ലക്ഷം രൂപയാണ് സല്‍മാന്‍ വഴി ലഷ്‌കര്‍ ഇ തൊയ്ബ നല്‍കിയത്. കൂടാതെ സല്‍മാന്റെ മകളുടെ വിവാഹത്തിനും പണം ലഭിച്ചതായി എന്‍ഐഎ പറയുന്നു. ഭീകര സംഘടന നല്‍കിയ പണം ഏതൊക്കെ വിധത്തില്‍ ചിലവഴിക്കപ്പെട്ടു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും എന്‍ഐഎ വ്യക്തമാക്കി.

ഗ്രാമവാസികള്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് പള്ളി നിര്‍മിച്ചത്. ഡല്‍ഹി സ്വദേശിയായ സല്‍മാന്‍ സ്വന്തം പണം എന്ന നിലയിലാണ് പള്ളി നിര്‍മാണത്തിനുള്ള തുക നല്‍കിയത്. എന്നാല്‍ ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഗ്രാമവാസികള്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി എന്ന് എന്‍ഐഎ പറയുന്നു

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News